SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

വൈസ് ചാൻസലർക്ക് പരാതി നൽകി

teacher

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപനം നടത്തുന്നവരുടെ പ്രൊമോഷൻ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുന്നത് അപലനീയമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോ. സെനറ്റ് അംഗങ്ങളായ ഡോ. വി.എം.ചാക്കോ, ഡോ. പി.സുൽഫി, ഡോ. മനോജ് മാത്യൂസ്, ജി.സുനിൽകുമാർ, ഡോ. ആർ.ജയകുമാർ, ഡോ. ശ്രീലത എന്നിവർ ആവശ്യപ്പെട്ടു. അഫിലിയേറ്റഡ് കോളേജുകൾക്കായുള്ള സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അഡ്വൈസേഴ്സായ ഡോ. വി.എം.ചാക്കോ, ഡോ. പി.സുൽഫി എന്നിവർ ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് കത്തയച്ചു. ഫയലുകൾ തീർപ്പാക്കാതെ പോകുന്നത് അദ്ധ്യാപകരുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണെന്നും സെനറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL