SignIn
Kerala Kaumudi Online
Friday, 16 October 2026 1.56 AM IST

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്

fl

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനയാത്രാ കണക്‌ടിവിറ്റി മെച്ചപ്പെടുത്താൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര യാത്രാ സംവിധാനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കൊച്ചി- തിരുവനന്തപുരം സർവീസ് ഈ മാസം 25 മുതൽ പ്രതിദിനമാക്കും. വിമാനക്കമ്പനികൾ രണ്ടായിരത്തിനടുത്ത് പുതിയ വിമാനങ്ങൾ ക്കായി നൽകിയ ഓർഡറുകൾ യാഥാർത്ഥ്യമാകുന്നതോടെ സർവീസുകളുടെ അപര്യാപ്തത പരിഹരിക്കപ്പെടും.

നാല് വിമാനത്താവളങ്ങൾ ചേർത്തുള്ള ഏവിയേഷൻ ഹബ് നടപ്പാക്കും. കോഴിക്കോട് വിമാനത്താവളത്തിനായി 2047വരെയുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പുതിയ ടെർമിനൽ, പാർക്കിംഗ് ബേകൾ, കാർഗോ സൗകര്യം, എ.ടി.സി ടവർ, മൾട്ടിലെവൽ കാർ പാർക്കിംഗ് എന്നിവ പദ്ധതിയിലുണ്ട്. ടെർമിനലിന് സമീപം പാർക്കിംഗ് വികസിപ്പിക്കാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കാൻ എലിവേറ്റഡ് ഹൈവേ നിർമ്മിക്കും. കേരളത്തിലെ മൂന്നാമത്തെ ഐ.ടി ഡെസ്റ്റിനേഷനായി കോഴിക്കോടിനെ വികസിപ്പിക്കുമെന്നും പി.കെ.ഫിറോസിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AVIATION HUB, LATESTNEWS, VDSATHEESAN, PLANE SERVICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360