
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൽദായ കൺവെൻഷൻ ഒമ്പത് മുതൽ 13 വരെ കിഴക്കെക്കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയങ്കണത്തിൽ നടക്കും. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ് ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പാട്രിയാർക്കൽ ഡെലിഗേറ്റ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. വാർത്താ സമ്മേളനത്തിൽ ക്ലർജി സെക്രട്ടറി ഫാ. ഇനാശു, വികാരി ജനറാൾ ഫാ. ജോസ് ജേക്കബ് വേങ്ങാശ്ശേരി, ഫാ. ഡോ. മൈക്കിൾ വളവൻ, അബി ജെ.പൊൻമാണിശ്ശേരി, ജിൽസൺ ജോസ് മണ്ണുത്തി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |