
കൊടുങ്ങല്ലൂർ: എസ്.എൻ പുരം മർച്ചന്റ്സ് ക്ഷേമ ട്രസ്റ്റ് വാർഷിക പൊതയോഗം നടന്നു. വ്യാപാര ഭവനിൽ വച്ച് നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എം.ആർ.സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റ് ചെയർമാൻ ടി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ പുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി.ആനന്ദിനെ യോഗം ആദരിച്ചു. എറണാകുളം ആസ്റ്റർ മെഡിസിറ്റി ഉദ്യോഗസ്ഥർ ആരോഗ്യ പരിപാലനത്തെ കുറിച്ചും ആസ്റ്റർ മെഡിസിറ്റിയിൽ നടത്തുന്ന പ്രിവിലേജ് കാർഡ് പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. ട്രസ്റ്റ് ട്രഷറർ കെ.പി.സരേഷ്, ജോയിൻ സെക്രട്ടറി പി.കെ.സുനിൽ, എം.കെ.തിലകൻ, ജി.സുനിൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.ജി.ദിലീപ് കുമാർ യോഗത്തിന് സ്വാഗതവും വിദ്യാസാഗർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |