കൊടുങ്ങല്ലൂർ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഉറവിട സംസ്‌കരണ ഉപാധി ബയോബിൻ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. 105 വീടുകളിലേക്കും, 14 വിദ്യാലയങ്ങളിലേക്കും, 6 ഘടക സ്ഥാപനങ്ങളിലേക്കും 3 ലക്ഷം രൂപ വിനിയോഗിക്കാൻ പദ്ധതി നടപ്പാക്കിയത്. വികസന കാര്യം അയ്യൂബ് കെ.എ.,വില്ലേജ് എക്‌സ്ഷൻ ഓഫീസർമാരായ സറീന,ശ്രീലക്ഷ്മി,ഷീന എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കൾ 247 രൂപ വീതം ഗുണഭോക്തൃ വിഹിതം അടച്ചതും 293835 രൂപ ധനകാര്യ കമ്മിഷൻ ഗ്രാന്റും ആണ് ബയോബിൻ വിതരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |