
കൊടുങ്ങല്ലൂർ: അന്യായമായ കോർട്ട് ഫീസ് വർദ്ധനതിരെ കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് കോടതി സമുച്ചയത്തിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എസ്.ബിനോയ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോൺഗ്രസ് പ്രതിനിധി അഡ്വ. വി.എം.മുഹിയുദ്ധീൻ, ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പ്രതിനിധി പി.എ.സിറാജുദ്ദീൻ, ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിനിധി അഡ്വ. കെ.ജി.സജിത്ത്, ഇന്ത്യൻ അസോ. ഒഫ് ലോയേഴ്സ് പ്രതിനിധി അഡ്വ. യു.കെ.ജാഫർ ഖാൻ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.വി.ആന്റപ്പൻ അധ്യക്ഷനായി. സി.ടി.മധു, പി.പി.ബിജോയ്, നന്ദകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |