
തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വേതന, ആനുകൂല്യ, അവകാശ നിഷേധത്തിനെതിരെ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ അതിജീവന സമരം നടത്തും. 22ന് രാവിലെ 10ന് 500 വനിതാ പാചക തൊഴിലാളി പങ്കെടുക്കുന്ന രാപ്പകൽ സമരത്തോടെ പ്രക്ഷോഭം ആരംഭിക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹനൻ, ജില്ലാ പ്രസിഡന്റ് സി.യു.ശാന്ത തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |