
തൃശൂർ: മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉതകുന്ന തരത്തിൽ വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തി കാലോചിതമായി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പ്രക്ഷോഭ മാർച്ച് അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷനായി. കെ.കെ.ശിവൻകുട്ടി ജാഥാ ക്യാപ്റ്റനും ഷൈനി ബാബു വൈസ് ക്യാപ്റ്റനും ടി.ആർ.ബാബുരാജ് ഡയറക്ടറുമായ പ്രക്ഷോഭ മാർച്ച് അരൂർമൂഴി സെന്ററിൽ സമാപിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |