
തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായികമാണ് ലഹരി എന്ന സന്ദേശവുമായി ത്രിതല പഞ്ചായത്ത് തലങ്ങളിൽ 27ന് കൂട്ടയോട്ടം സംഘടിപ്പിക്കും. കളക്ടറേറ്റ് എക്സിക്യുട്ടീവ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. സ്പോർട്സിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിൽ സഹകരണം ഉണ്ടാകുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എ.ശ്രീകുമാർ വിഷയാവതരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |