
തൃശൂർ: തീരദേശ മലയോര മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ 'കമ്മ്യൂണിറ്റി എംപവർമെന്റ് പ്രോജക്ടി'ന് വ്യാഴാഴ്ച തുടക്കം. അണ്ടത്തോട് വി.പി.മാമു സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യാതിഥിയാകും. പീപ്പിൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ എം.കെ.മുഹമ്മദലി പദ്ധതി പ്രഖ്യാപനം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ പി.ഐ.നൗഷാദ് അദ്ധ്യക്ഷനാകും. പ്രൊഫ. ഇ.കെ.ഇമ്പിച്ചിക്കോയ, ജാസ്മിൻ ഷെഹീർ, റഹീം വീട്ടിപ്പറമ്പിൽ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഷാനിബ മൊയ്തുണ്ണി തുടങ്ങിയവർ പങ്കെടുക്കും. പീപ്പിൾസ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ പി.എ.ഷമീൽ സജ്ജാദ്, സി.എം.ഷരീഫ്, അബ്ദുസമദ് അണ്ടത്തോട്, അബ്ദുൽ റസാഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |