SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

പൂരത്തിന് രാമൻ എത്തില്ല

rama

തൃശൂർ: പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുമാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു. പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം മാത്രമാണു പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുമ്പ് ലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവർഷം തൃശൂർ പൂരത്തിനായി േെക്കഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാറാണ് േെക്കഗോപൂര നട തുറക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL