SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

elephant-attacks

ചാവക്കാട്: ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞ് രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവറായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം പാപ്പാൻ കാരമുക്ക് മാമ്പുള്ളി വീട്ടിൽ ബിജു(42) എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.10 നാണ് മരുതൂർകുളങ്ങര മഹാദേവൻ എന്ന കൊമ്പൻ ഇടഞ്ഞത്. നിസാമിനെ തുമ്പിക്കൈയിൽ കോരിയെടുത്ത ശേഷം വലിച്ചിഴച്ചു. പിന്നീട് പാപ്പാനെ ആന കുടഞ്ഞിട്ടു. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആനപ്പുറത്ത് ഉണ്ടായിരുന്നവർ ചാടി രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് ആനകളോടൊപ്പം പുന്ന സെന്ററിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ആന ഇടഞ്ഞത്. ആനയെ പിന്നീട് തളച്ചു. പൊലീസ് സ്ഥലത്തെത്തി.

പടം

ഇടഞ്ഞ മരുതൂർകുളങ്ങര മഹാദേവൻ എന്ന കൊമ്പൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, EZHUNNALLIPPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL