SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

സംസ്ഥാനതല ശില്പശാല

kumnaaam
നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കേന്ദ്രപദ്ധതികൾ പേരുമാറ്റുന്ന തരംതാണ രാഷ്ട്രീയമാണ് സംസ്ഥാനം നടത്തുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കുള്ള സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ അദ്ധ്യക്ഷനായി. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചഹൽ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, രേണു സുരേഷ്, ജില്ലാ പ്രഭാരി എം.വി.ഗോപകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL