SignIn
Kerala Kaumudi Online
Thursday, 22 October 2026 5.14 PM IST

ഫലവൃക്ഷ തൈകൾ നൽകി ആദരിച്ചു

plant-
കുരിയച്ചിറയിലെ സഫയർ ഗാർഡൻസിലെ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുളള ഫലവൃക്ഷ തൈകൾ വിതരണം തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിക്കുന്നു

തൃശൂർ: കുരിയച്ചിറയിലെ സഫയർ ഗാർഡൻസിലെ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആയുർ ജാക്കിൽ നിന്നും ശേഖരിച്ച ഫലവൃക്ഷത്തൈകൾ വിതരണം തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതു പോലെ കൊച്ചുമക്കളേയും ലഹരിയിലേക്കു നീങ്ങാതെ നോക്കാനുള്ള ഉത്തരവാദിത്വം അമ്മമാർ ഏറ്റെടുക്കണമെന്ന് എം.എൽ. റോസി പറഞ്ഞു. പ്രകൃതിയെ സ്‌നേഹിക്കലും ചെടികൾ വളരുന്നതും കുട്ടികളുടെ ലഹരിയായി മാറണമെന്ന് കൗൺസിലർ ഇ.വി. സുനിൽരാജ് പറഞ്ഞു. പരിസ്ഥിതി സ്‌നേഹി കൂടിയായ കെ.എ.ഷാജുവിനെ ആദരിച്ചു. സഫയർ ഗാഡൻസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ.നൈനാൻ സ്വാഗതവും ട്രഷറർ ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL