SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

ഇഗ്നേഷ്യസ് ലയോള ചരമവാർഷികം

layola

തൃശൂർ: ഈശോസഭാ സ്ഥാപകനായ ഇഗ്നേഷ്യസ് ലയോളയുടെ 469-ാം ചരമവാർഷികം അർണോസ് പാതിരി അക്കാഡമിയിൽ നടത്തി. ഇഗ്നേഷ്യസ് അനുസ്മരണം സീനിയർ ജേർണലിസ്റ്റ് ഫ്രാങ്കോ ലൂയീസ് ഉദ്ഘാടനം ചെയ്തു. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ കത്തോലിക്കസഭാ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിൽ ഈശോസഭക്കാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫാ. ജോസ് തച്ചിൽ, ഫിലോമിന സേവിസ്, ഡോ. ജോർജ് അലക്സ്, വി.വി.ബാലകൃഷ്ണൻ, ബേബി മൂക്കൻ, ജോൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു. ഫാ. ജോർജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. വേലൂരിൽ പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാഡമിയുടെ നേതൃത്വം വഹിക്കുന്നത് ഈശോസഭയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL