SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

പൊലീസിന്റെ  മെഗാപൂക്കളോത്സവം

തൃശൂർ: മാവേലിയും ലഹരിയ്‌ക്കെതിരാണിഷ്ട്ടാ...എന്ന വിഷയത്തിൽ തെക്കേഗോപുര നടയിൽ അമ്പത് പൂക്കളവുമായി സിറ്റി പൊലീസ് നടത്തിയ മെഗാ പൂക്കളോത്സവം ആഘോഷമായി. അമ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം മുനയ്ക്കക്കടവ് പൊലീസ് സ്റ്റേഷനും രണ്ടാം സ്ഥാനം പീച്ചി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം പഴയന്നൂർ പൊലീസ് സ്റ്റേഷനും അർഹരായി. പ്രോത്സാഹന സമ്മാനത്തിന് സൈബർ പൊലീസ് സ്റ്റേഷൻ, മുനയ്ക്കകടവ് ജനമൈത്രി സമിതി, ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ എന്നിവരും കരസ്ഥമാക്കി. ഓണത്തിന്റെ ട്രെൻഡായ മൂഡിൽ ലഹരിക്കെതിരെയുള്ള മൂഡ് എന്നും നിലനിറുത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. ഡി.ഐ.ജി എസ്.ഹരിശങ്കർ സമ്മാനദാനം നിർവഹിച്ചു. തൃശൂർ അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരൻ, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സേതു, ഡി.സി.ആർ.ബി അസിസ്റ്റൻ് കമ്മിഷണർ സാജു ജോർജ്, നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പി.ബാബു ഡേവിസ്, ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ.ജിജോ, കൺട്രോൾ റൂം ഇൻസ്‌പെക്ടർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL