SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

മേളപ്പെരുക്കത്തിന് കിഴക്കൂട്ട് തന്നെ

kizhakkoott-aniyan-marar

തൃശൂർ : തൃശൂർ പൂരത്തിന് ഇക്കുറിയും ഇലഞ്ഞിത്തറയിലെ മേളപ്പെരുക്കത്തിന് കിഴക്കൂട്ട് തന്നെ. അടുത്ത പൂരത്തിന്റെ വാദ്യപ്രമാണിമാരെ പാറമേക്കാവ് ദേവസ്വം നിശ്ചയിച്ചു. മേളം: മേള പ്രമാണിയായി കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ (വീക്കം), ചേർപ്പ് നന്ദൻ (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), കീഴൂട്ട് നന്ദൻ (കുഴൽ) എന്നിവർ പ്രമാണിമാരാകും. പഞ്ചവാദ്യം : ചോറ്റാനിക്കര നന്ദപ്പൻ മാരാർ (തിമില), കലാമണ്ഡലം കുട്ടിനാരായണൻ (മദ്ദളം), പരയ്ക്കാട് ബാബു (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), തിരുവില്വാമല ജയൻ (ഇടയ്ക്ക) എന്നിവരാണ് നേതൃത്വം നൽകുക. തിരുവമ്പാടിയും അടുത്തുതന്നെ മേള പ്രമാണിമാരെ നിശ്ചയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL