SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

ഹോട്ടലുകൾക്ക് ബോധവത്കരണം

khra-

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. തൃശൂർ കോർപറേഷൻ ഹെൽത്ത് വിഭാഗവുമായി സഹകരിച്ച് അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു ലൂയിസ് ക്ലാസ് നയിച്ചു. അസോ. ഭാരവാഹികൾ ഉൾപ്പെട്ട ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡ് കലോത്സവം നടക്കുന്ന ദിനങ്ങളിൽ ഹോട്ടലുകളിൽ കയറി നിർദ്ദേശങ്ങൾ നൽകും. കോർപറേഷനുമായി സഹകരിച്ച് മത്സരാർത്ഥികൾക്കും കാണികൾക്കും സൗജന്യമായി നാരങ്ങാവെള്ളം നൽകും. അനധികൃത തട്ടുകടകൾ നിയന്ത്രിക്കണമെന്ന് കോർപറേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. ഹെൽത്ത് ഇൻസ്‌പെക്ടർ സുബീഷ്, അമ്പാടി ഉണ്ണിക്കൃഷ്ണൻ,
വി.ആർ.സുകുമാർ, എൻ.കെ.അശോക് കുമാർ, പി.എസ്.ബാബുരാജൻ, വി.ജി.ശേഷാദ്രി, പി.ബി.പ്രമോദ്, എം.എ.ഷിഹാബുദ്ധിൻ, രാമചന്ദ്രൻ മന്നാഡിയാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL