SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ജനാധിപത്യത്തിൽ ധാർമികതയും പ്രധാനം

minister
നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ജനാധിപത്യത്തിൽ ഭൂരിപക്ഷമല്ല ധാർമികതയാണ് പ്രധാനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നാഷണൽ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ചിട്ടയായ പ്രവർത്തനം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഭൗതിക തലത്തിലും അക്കാദമിക തലത്തിലും വൻ മാറ്റങ്ങൾ വരുത്താൻ കേരള സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വിനോദ് മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ് സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം അഡ്വ. പി.എം. സുരേഷ് ബാബുവും സമാപന സമ്മേളനം അഡ്വ. രഘു കെ. മാരാത്തും ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നു വിരമിക്കുന്നവർക്ക് യാത്രഅയപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL