SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പ്രതിഷേധ മാർച്ച് നടത്തും

photo
1

പുത്തൻചിറ: കടുത്ത വേനലിൽ കാർഷിക ആവശ്യങ്ങൾക്ക് ജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആളൂർ, പുത്തൻചിറ, വെള്ളൂക്കര
പഞ്ചായങ്ങളിലെ കർഷകർ 5ന് ചാലക്കുടിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കണ്ണുകെട്ടിചിറ-വഴിക്കലിച്ചിറ ഇരുപ്പൂപാടശേഖര സമിതിയുടെ നേതൃത്വത്തിൽ രാവിലെ 11ന് ചാലക്കുടി മേജർ ഇറിഗേഷൻ ഓഫീസിന് മുന്നിൽ നിന്ന് കർഷക മാർച്ച് ആരംഭിച്ച് വൈദ്യുത ഭവന്റെ മുന്നിൽ ധർണ നടത്തും. വർഷങ്ങളായി തുടരുന്ന ജലക്ഷാമം മൂലം നെല്ല്, വാഴ, ജാതി, തെങ്ങ്, പച്ചക്കറി കൃഷികൾ നാശത്തിലാണെന്ന് കർഷകർ പറയുന്നു. നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. കർഷകരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രതിഷേധം. നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ദേശീയ പ്രസിഡന്റ് വാക്‌സറിൻ പെരേപ്പാടൻ ഉദ്ഘാടനം ചെയ്യുമെന്ന് 'സെക്രട്ടറി ടോം കിരൺ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL