SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

നിർഭയ നിശയ്ക്ക് നാളെ തുടക്കം

തൃശൂർ: കേരള പൊലീസ് നടപ്പിലാക്കുന്ന നിർഭയ നിശ പദ്ധതിയുടെ തൃശൂർ സിറ്റി ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴിന് തൃശൂർ സിറ്റി കമ്മിഷണർ ഓഫീസിന് സമീപം കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിക്കും. പേരാമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രീത ബാബു അദ്ധ്യക്ഷയാകും. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ: അനുശ്രീ സി. ബാലൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ പി. മീര, കുന്നംകുളം വിവേകാനന്ദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടി.എസ്. ദീപ തുടങ്ങിയവർ പങ്കെടുക്കും. വനിതകളെ ഉൾപ്പെടുത്തി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിക്കും. കമ്മിഷണർ ഓഫീസിനു മുൻവശത്ത് നിന്നും വനിതകളുടെ നൈറ്റ് വാക്ക് സ്വരാജ് റൗണ്ട് ചുറ്റി വടക്കേ ബസ് സ്റ്റാൻഡിൽ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL