SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

മാള അരവിന്ദൻ അനുസ്മരണം 14 ന്

photo

മാള: ചലച്ചിത്ര-നാടക നടൻ മാള അരവിന്ദന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് അരവിന്ദസ്മരണ 2026 അനുസ്മരണ സമ്മേളനം 14ന് നടക്കും. വൈകിട്ട് 4ന് മാള പഴയ വ്യാപാരഭവൻ ഹാളിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് ഉദ്ഘാടനം ചെയ്യും.

നടൻ ടി.ജി. രവി മുഖ്യാതിഥിയാകും. ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യ അനുസ്മരണം നടത്തും. കലാരംഗത്ത് 25 വർഷം പൂർത്തിയാക്കിയ സുഖേഷ് മോഹൻ, തബലവാദനത്തിൽ നേട്ടം കൈവരിച്ച അവന്തിക എൻ. ഷേണായി, നാടക നടി തൃശൂർ ശാന്ത എന്നിവരെ ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ ഡോ. രാജു ഡേവീസ് പെരേപ്പാടൻ, ജനറൽ കൺവീനർ ഷാന്റി ജോസഫ് തട്ടകത്ത്, ട്രഷറർ കിഷോർ അരവിന്ദ് , അജയൻ അതിയാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL