SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ഭക്ഷ്യസുരക്ഷാ പരിശോധന

fish

തൃശൂർ: ശക്തൻ മാർക്കറ്റിലെ മീൻ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഫുഡ് സേഫ്ടി ഓഫീസർമാരായ വി.എച്ച്.അഷറഫ്, എം.എസ്.സിക്തമോൾ എന്നിവരും ഫിഷറീസ് ഇൻസ്‌പെക്ടർ ഷാനും ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദും പങ്കെടുത്തു. 15 സ്റ്റാളുകളിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 10 വ്യാപാരികൾക്ക് വാക്കാൽ നിർദേശങ്ങൾ നൽകി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര എന്നിവ ഉൾപ്പെടുന്ന ഏകദേശം 60 കിലോഗ്രാം മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. ജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടർന്നും ശക്തിപ്പെടുത്തുന്നതാണ്. എല്ലാ മാസവും നിരന്തരം പരിശോധനകൾ നടത്തുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, FOODSAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL