SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.08 AM IST

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കേരളകൗമുദിയുടെ പ്രയത്‌നം മഹത്തരമാണ് : ഫാ. ഡോ.ഹർഷജൻ പഴയാറ്റിൽ

തൃശൂർ: സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കേരളകൗമുദിയുടെ പ്രയത്‌നം മഹത്തരമാണെന്ന് പ്രജ്യോതി നികേതൻ സ്ഥാപക ഡയറക്ടർ ഫാ. ഡോ. ഹർഷജൻ പഴയാറ്റിൽ. ഇരിങ്ങാലക്കുട എം.സി.പി ഹാളിൽ നടന്ന കേരള കൗമുദി വിനീതോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന് പകരം ദൈവം സൃഷ്ടിച്ച വ്യക്തിത്വമാണ് സ്ത്രീ. കേരള കൗമുദി 115 മികവുറ്റ സ്ത്രീകളെ ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കിയതിലൂടെ അസാധാരണത്വം തെളിയിച്ചിരിക്കയാണ്. ഇത്തരം പ്രവൃത്തി ചെയ്ത കേരള കൗമുദിയെ അനുമോദിക്കാതിരിക്കാനാവില്ല. അമ്മയുടെ സ്‌നേഹമാണ് ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സ്‌നേഹം. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഏറെ ആനന്ദം പകരുന്നതാണ്. ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്നതിലൂടെ കേരള കൗമുദി സമൂഹത്തിനും മാതൃകയായിയെന്നും ഫാ. ഡോ.ഹർഷജൻ പഴയാറ്റിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL