SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.25 AM IST

വിസ്മയിപ്പിച്ച് അഭിഷിക്ത്

ഇരിങ്ങാലക്കുട: എം.സി.പി ഹാളിൽ നിറഞ്ഞ സദസിന് മുൻപിൽ വിസ്മയമായി ആറാം ക്ലാസുകാരൻ അഭിഷിക്ത് പെരേപ്പാടന്റെ കീറ്റാർ വിസ്മയം. ആറ് മണിയോടെ ഫ്യൂഷൻ താളമിട്ട് തുടങ്ങി, പിന്നീട് ലാലേട്ടന്റെ വേൽമുരുകാ.., ഗില്ലിയിലെ അപ്പിടി പോട്, സാക്ഷാൽ റഹ്മാന്റെ മുക്കാല, വാത്തിക്കമ്മി... തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഓരോന്നും കുഞ്ഞുകൈവിരലുകളിൽ താളമിട്ടാണ് തിങ്ങി നിറഞ്ഞ കലാസ്വാദകരെ ത്രസിപ്പിച്ചത്. ഒടുവിൽ ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയുടെ നാടൻ പാട്ടുകളും കീറ്റാറിൽ വായിച്ചാണ് ചാലക്കുടി സി.എം.ഐ പബ്ലിക് സ്‌കൂളിലെ മിടുക്കൻ വിസ്മയ സംഗീതം അവസാനിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL