SignIn
Kerala Kaumudi Online
Thursday, 25 June 2026 12.58 AM IST

ചിത്രം സംഗീതം അവാർഡ് ചിത്രയ്ക്ക്

chithra

തൃശൂർ: ഗീതം സംഗീതം കലാസാംസ്‌കാരിക വേദി നൽകുന്ന രണ്ടാമത് ദേശീയ അവാർഡ് കെ.എസ്.ചിത്രയ്ക്ക് നൽകും. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നാലിന് വൈകിട്ട് 4.30ന് അയ്യന്തോൾ വെഡ്ഡിംഗ് വില്ലേജിൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അവാർഡ് സമ്മാനിക്കും. മോഹൻ സിത്താര, ഇന്ത്യൻ അസോ. ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ എന്നിവരെ ആദരിക്കും. ഗീതം സംഗീതം പ്രസിഡന്റ് മുഹമ്മദ് റഷീദ് അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ ജയരാജ് വാര്യർ, മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, മധു ആമ്പല്ലൂർ, ടി.എൻ. ദേവദാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL