SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.45 AM IST

മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം

photo
1

വടക്കാഞ്ചേരി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ എസ്.സി എസ്. ടി. ആട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി. ആവശ്യപ്പെട്ടു. നിതിൻരാജിന്റെ നിറം, ജാതി എന്നിവ പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചതായി കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. പഠിക്കാൻ അവകാശമില്ലെന്ന് പറഞ്ഞ് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. കുറ്റാരോപിതരെ സസ്‌പെൻഡ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യ സർവകലാശാല കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL