SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

'മുഖാമുഖം' മീറ്റ് യുവർ കളക്ടർ

sikaaaa

തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒരുക്കിയ 'മുഖാമുഖം' മീറ്റ് യുവർ കളക്ടർ 2.0' പരിപാടി വീണ്ടും മനോഹരമായ അനുഭവത്തിന് വേദിയായി. ജില്ലയിലെ ഫൺ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ജില്ലാ കളക്ടറെ കാണാൻ എത്തിയത് ആഘോഷമായി മാറി. കളക്ടർ ശിഖ സരേന്ദ്രൻ കുട്ടികളുമായി സർഗ ഭാവനകളെ കുറിച്ചും പഠനത്തെക്കുറിച്ചും സംവദിച്ചു. കുട്ടികൾ തയ്യാറാക്കിയ രണ്ടാമത്തെ ഇംഗ്ലീഷ് കവിതാസമാഹാരമായ 'സീഡ്‌സ് ഒഫ് ഹോപ്പ് ' എന്ന പുസ്തകത്തിന്റെ കവർ പേജ് കളക്ടർ പ്രകാശനം ചെയ്തു. കുട്ടികളും അദ്ധ്യാപകരുമടങ്ങിയ സംഘം സിവിൽ സ്റ്റേഷനും വിവിധ ഓഫീസുകളും സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL