SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

സ്മൃതി പുരസ്‌കാരം ഷിബു ചക്രവർത്തിക്ക് സമ്മാനിച്ചു

വടക്കാഞ്ചേരി : സ്മൃതി സാംസ്‌കാരിക പൈതൃക പഠന വേദിയുടെ സ്മൃതി പുരസ്‌കാരം ഗാനരചയിതാവ് ഷിബു ചക്രവർത്തിക്ക് സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മുൻ എം.എൽ.എ:ടി.വി.ചന്ദ്രമോഹൻ കൈമാറി. യൂസഫലി കേച്ചേരി അനുസ്മരണം നടന്നു. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോസഫ് പൂമല അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ മിനി അരവിന്ദൻ, പ്രതിപക്ഷ നേതാവ് പി.എൻ.വൈശാഖ്, വി.മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, അജീഷ് കർക്കിടകത്ത്, കെ.വി.മോഹൻദാസ്, മോഹനൻ അവണപ്പറമ്പ്, വി.കെ.സുരേഷ്‌കുമാർ എ ന്നിവർ സംസാരിച്ചു. യൂസഫലി രചിച്ച ഗാനങ്ങളുടെ ആലാപനവും ഷിബു ചക്രവർത്തിയുടെ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും നടന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL