SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ശിവദം സപ്ലിമെന്റ് പ്രകാശനം നാളെ

chelakkottukara

തൃശൂർ: ചേലക്കോട്ടുകര ശ്രീമഹേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് തയ്യാറാക്കിയ ശിവദം സപ്ലിമെന്റ് നാളെ വൈകിട്ട് 4.30ന് ക്ഷേത്രം ഊട്ടുപുരയിൽ പ്രകാശനം ചെയ്യും. കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, നിയുക്ത എം.എൽ.എ അഡ്വ. കെ.രാജൻ എന്നിവർ വിശിഷ്ടാതിഥികളാകും. 21 മുതൽ 28 വരെയാണ് അഷ്ടബന്ധ നവീകരണ കലശം. കൗൺസിലർമാരായ ടി.ആർ.സന്തോഷ്, ബൈജു വർഗീസ്, ഷോമി ഫ്രാൻസിസ്, മേഴ്‌സി അജി, എളങ്ങള്ളൂർ മന സദാനന്ദൻ തിരമേനി, ചിറക്കക്കോട് എസ്.എൻ.ഡി.പി യോഗം നേതാക്കൾ, ഭക്തജനങ്ങൾ, സ്വാഗതസംഘം ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, CHELAKKATTUKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL