SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

ഹോട്ടലുകളിൽ പരിശോധന

food

കയ്പമംഗലം: മതിലകം പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തി. പത്തിലധികം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പിഴ ഇനത്തിൽ 25,000 രൂപ നിശ്ചയിച്ച് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകും. ശുചിത്വ നിലവാരം കുറഞ്ഞ രണ്ട് ഹോട്ടലുകൾ രണ്ട് ദിവസത്തേക്ക് അടച്ചിട്ട്, അപാകതകൾ പരിഹരിച്ച് തുടർന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. കൂളിമുട്ടം ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.എസ്.ഉദയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഭിജാദ്, സുനിൽ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്.അഞ്ജലി, പി.കെ.രുഗ്മ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL