SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

സ്ഥിരം നിയമനം വേണം: ബെഫി

protest

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 25, 26 തീയതികളിൽ ദേശീയ പണിമുടക്കിന് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഹ്വാനം ചെയ്തു. ജീവനക്കാരുടെ കുറവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും അവർ ആരോപിച്ചു. സ്ഥിരം സ്വഭാവമുള്ള ജോലികൾക്ക് പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. ജയരാജ്, ബെഫി വൈസ് പ്രസിഡന്റ് സജി വർഗീസ്, ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനീത, സംസ്ഥാന സെക്രട്ടറി ജെറിൻ.കെ.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL