
തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൻസിബിലിറ്റി(സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി തൃശൂർ സുവോളജിക്കൽ പാർക്കിന് രണ്ട് ഇലക്ട്രിക് ബഗ്ഗികളും രണ്ട് സ്കൂളുകൾക്ക് ബസുകളും നൽകി. കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജ്, ചിറ്റൂർ പാഠശാല സംസ്കൃത ഹൈസ്കൂൾ എന്നിവയ്ക്ക് ഇന്ററാക്ടീവ് ഡിജിറ്റൽ പാനലുകളും കൈമാറി. എസ്.ബി.ഐ ചെയർമാൻ സി. എസ്. സെട്ടിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു വിതരണം. തിരുവനന്തപുരം സർക്കിൾ സി.ജി.എം കെ.വി. ബംഗാർരാജു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. വിദ്യാഭ്യാസം, സുസ്ഥിര ഗതാഗതം, സാമൂഹികക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൃശൂരിലും ഗുരുവായൂരിലുമായി നടന്ന ചടങ്ങുകളിൽ തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ടി. നാഗരാജ്, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ശങ്കര ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സ്വാമി ചിദാനന്ദ പുരി, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. വി. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |