SignIn
Kerala Kaumudi Online
Monday, 25 May 2026 1.59 AM IST

കുട്ടനെല്ലൂർ ക്ഷേത്രത്തിൽ വിണ്ടും മോഷണം

കുട്ടനെല്ലൂർ: കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിൽ മോഷണം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും വിളക്കുകളുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ചയിൽ രണ്ടാമത്തെ തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത് . കഴിഞ്ഞ ആഴ്ചയിൽ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലും ഇളം തുരുത്തി പല്ലു തേവർ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അന്ന് ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു ഒരാഴ്ചക്കകം രണ്ടാമത്തെ മോഷണം നടന്നതോടെ ഭക്തർ ആശങ്കയിലാണ്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തതായി പറയുന്നു. പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL