തൃശൂർ: റീച്ച് വേൾഡ് വൈഡ് സംഘടിപ്പിക്കുന്ന 'മിഷൻ 100കെ സ്‌കൂൾ ബാഗ്' പദ്ധതിയുടെ തൃശൂർ മേഖലതല പഠനോപകരണവിതരണം മേയർ ഡോ.നിജി ജസ്റ്റിനും ഒല്ലൂർ എം.എൽ.എ കെ. രാജനും ചേർന്ന് നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ബാഗുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. റീച്ച് വേൾഡ് വൈഡ് റീജ്യണൽ ഹെഡ് ജെയ്‌സൺ ജാഫറി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർഡിനേറ്റർ അരുൺ രാജ് സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് മുൻ ചെയർമാനും റീച്ച് വേൾഡ് വൈഡ് മുന്നണിപ്രവർത്തകനുമായ സി.ആർ. വൽസൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |