തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ 2023 എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കുടുംബ ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി 'നന്മ 26' സമൂഹസേവന പരിപാടിയും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫാ. ഫ്രാങ്കോ പുതിരി അനുഗ്രഹപ്രഭാഷണം നടത്തി. അമല ഡയറക്ടർ ഫാ. ജൂലിയസ് അരയ്ക്കൽ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി മുഖ്യാതിഥിയായി. ഫാ. ആന്റണി പെരിഞ്ചേരി, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, പ്രൊഫ. ഡോ. സി.ആർ. സാജു, ഷൈനി ഫ്രാൻസിസ്, ജനാർദ്ദനൻ, ബിന്ദു നന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |