വടക്കാഞ്ചേരി: കാറ്റിലും, മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. കാഞ്ഞിരക്കോട് പരാത്തുകുളം കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടാണ് തകർന്നത്. കഴിഞ്ഞരാത്രി 11 ഓടെയായിരുന്നു സംഭവം. വീടിന് പിറകിലുള്ള തെങ്ങ് വേരോടെ പിഴുത് പതിക്കുകയായിരുന്നു. വീടിന്റെ പിൻവശത്തെ ഷീറ്റ് മേഞ്ഞ ഭാഗം പൂർണമായും തകർന്നു. വാഷിംഗ് മെഷീൻ അടക്കമുള്ള വീട്ടുപകരണങ്ങളും നശിച്ചു. അപകടസമയത്ത് കൃഷ്ണറാവുവിന്റെ മകനും പഞ്ചായത്ത് അംഗവുമായ കെ. സതീഷ് കുമാറിന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വലിയശബ്ദം കേട്ടപ്പോൾ ഇവർ പുറത്തേക്ക് ഓടിരക്ഷപെട്ടതിനാൽ വൻഅപകടം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |