SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

ഗുരുവായൂർ - തൃശൂർ പാതയിൽ ട്രെയിനുകൾക്ക് വേഗം കൂടും

1

ഗുരുവായൂർ: ഗുരുവായൂർ - തൃശൂർ പാതയിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ വൈദ്യുതി ലൈനുകൾ നവീകരിക്കുന്നു. നിലവിലുള്ള ട്രാംവേ ടൈപ്പ് സംവിധാനം മാറ്റി, പൂങ്കുന്നം മുതൽ ഗുരുവായൂർ വരെ പരമ്പരാഗത രീതിയിലുള്ള സംവിധാനം ഒരുക്കാനാണ് ലക്ഷ്യം. 11.23 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം 13നകം ടെൻഡറുകൾ സമർപ്പിക്കണം. ഒരു വർഷമാണ് നിർമ്മാണ കാലാവധി. 23 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. യാത്ര പൂർത്തിയാക്കാൻ അര മണിക്കൂറോളം എടുക്കുന്നുണ്ട്. നവീകരണം പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL