ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവൻമാർക്കുള്ള കലശച്ചടങ്ങുകൾ തുടങ്ങി. ഈ മാസം 26 വരെ തുടരും. ഉപദേവനായ അയ്യപ്പനുള്ള കലശച്ചടങ്ങുകളാണ് ആദ്യം തുടങ്ങിയത്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനാജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം. രാധ എന്നിവർ സന്നിഹിതരായി. ഗണപതിയുടെ കലശചടങ്ങുകൾ 22, 23, 24 തീയതികളിലും ഭഗവതിയുടെ കലശച്ചടങ്ങുകൾ 24 25, 26 തീയതികളിലും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |