അയ്യന്തോൾ: ട്രിച്ചൂർ അയ്യന്തോൾ ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 'അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ' കോഴ്‌സിന്റെയും, ജൻശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെയുള്ള 'അസിസ്റ്റന്റ് ഹാൻഡ് എംബ്രോയ്ഡറി' കോഴ്‌സിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. രാവിലെ 10.30ന് പുഴക്കൽ തൃശൂർ - ഗുരുവായൂർ റോഡിലുള്ള 'ബ്ലിസ്' കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങ് ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാകും. സുധ സോളമൻ വിശിഷ്ടാതിഥിയാകും. ഡോ. ഡി. രാമനാഥൻ, കെ. രാമകൃഷ്ണ മേനോൻ, എം.എച്ച്. മുഹമ്മദ് ബഷീർ, കെ.കെ. രവീന്ദ്രൻ, എം.എൽ. ജോർജ്, ജോൺസൺ മേപ്പുള്ളി, രാജു കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |