SignIn
Kerala Kaumudi Online
Friday, 17 July 2026 8.34 PM IST

കനത്ത മഴയിലും കാറ്റിലും വീട് തകർന്നു

photo-

കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: പൊയ്യ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെന്തുരുത്തി കൊശവർ കുന്നിൽ കനത്ത മഴയിലും കാറ്റിലും വീട് പൂർണ്ണമായും തകർന്നു. മൂന്നാംകുറ്റി പരമേശ്വരന്റെ മകൻ രാജീവിന്റെ ഓടിട്ട വീടാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ തകർന്നത്.മത്സ്യത്തൊഴിലാളിയായ രാജീവും കുടുംബവും ഈ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെ വീട് തകരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ എല്ലാവരും പുറത്തേക്ക് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. രാജീവിന്റെ മരുമകൻ അരുൺ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താമസിക്കാൻ മറ്റ് ഇടമില്ലാത്തതിനാൽ നിലവിൽ ഇവർ ബന്ധുവീട്ടിലേക്ക് മാറി. ദുരിതത്തിലായ ഈ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL