ഗുരുവായൂർ: രാഷ്ട്രീയ നേതാക്കൾക്ക് ഞാനെന്ന ഭാവം നല്ലതല്ലെന്നും 'ഞാൻ' എന്നത് ഉണ്ടാകുന്നത് പാർട്ടിയുള്ളതു കൊണ്ടാണെന്നും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഗുരുവായൂരിൽ കെ. ദാമോദരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകണമെന്ന് തന്റെ പൊതുപ്രവർത്തന ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത സഖാവായിരുന്നു കെ.ദാമോദരൻ. അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടരാൻ ഇന്നുള്ളവർക്ക് കഴിയാതെ പോകുന്നു. ഇതെല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇക്കുറി 'നിങ്ങളൊന്ന് മാറി നിൽക്ക്' എന്ന് ജനം വിചാരിച്ചു. അത് നടന്നു. അദ്ദേഹം പറഞ്ഞു. കെ. ദാമോദരൻ അക്കാഡമി ഏർപ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരൻ അജിത് കൊളാടിക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. കെ.കെ. വത്സരാജ് എം.എൽ.എ അദ്ധ്യക്ഷനായി. ഗീത ഗോപി എം.എൽ.എ, ഇ.എം. സതീശൻ, പി.കെ. രാജേശ്വരൻ, കെ.പി.മോഹനൻ, പി. മുഹമ്മദ് ബഷീർ, കെ.കെ. സുധീരൻ, കെ.കെ. ജ്യോതിരാജ്, സി.വി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |