SignIn
Kerala Kaumudi Online
Monday, 27 July 2026 1.38 AM IST

പുതുക്കാടിന്റെ മുഖം മാറ്റുന്ന മേൽപ്പാലം: സർവീസ് റോഡിന്റെ നിർമ്മാണവും ആരംഭിച്ചു

nirmanam

പുതുക്കാട് : പുതുക്കാടിന്റെ മുഖം മാറ്റുന്ന മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ഇന്നലെ സർവീസ് റോഡിന്റെ നിർമ്മാണവും ആരംഭിച്ചു. തൃശൂർ ഭാഗത്തേക്കുള്ള പാതയ്ക്ക് സമാന്തരമായി എം.എൽ.എ ഓഫീസിന് സമീപത്തുനിന്നാണ് സർവീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. പാലവും അപ്രോച്ച് റോഡും ഉൾപ്പടെ ഒന്നര കിലോമീറ്ററോളം (1.450) നീളം വരുന്ന മേൽപ്പാലം പൊലീസ് സ്റ്റേഷൻ മുതൽ കെ.എസ്.ആർ.ടിസി സ്റ്റാൻഡ് വരെയാണ് എത്തുന്നത്. 8 തൂണുകളിലായി മൂന്ന് പാസേജുകൾ ഉള്ളതാണ് പുതുക്കാട് നിർമ്മിക്കുന്ന മേൽപ്പാലം.
നിർമ്മാണം പൂർത്തിയായാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള ബസുകൾക്ക് മേൽപ്പാലം വഴി സർവീസ് റോഡിലൂടെ സഞ്ചരിച്ച് സ്റ്റാൻഡിലെത്താം. മേൽപ്പാലത്തിന്റെ നിർമ്മാണത്തോടൊപ്പം മേൽപ്പാലത്തിന് കിഴക്കും പടിഞ്ഞാറും ബെൽ മൗത്തുകൾ കൂടി നിർമ്മിച്ചാൽ അപകടങ്ങൾ ഇല്ലാതാക്കാം. നിലവിലെ റെയിൽവേ സ്‌റ്റേഷൻ റോഡിന്റെ ബ്ലോക്ക് ഓഫീസ് വരെയുള്ള ഇരുവശത്തെയും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടേണ്ടതുണ്ട്. പള്ളിക്ക് മുൽവശത്തു കൂടി സർവീസ് സഹകരണ ബാങ്കിന് സമീപത്ത് സർവീസ് റോഡിൽ ചേരുന്ന അടച്ചുകെട്ടിയ റോഡ് അടിയന്തരമായി തുറക്കേണ്ടതുണ്ട്. കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് മുൻവശം റോഡിന് മുകളിലൂടെയോ താഴെക്കൂടിയോ ഒരു നടപ്പാത നിർമ്മിക്കണം. അടിപ്പാതയുടെ നിർമ്മാണത്തോടൊപ്പം ഈ ആവശ്യങ്ങൾ കൂടി നേടിയെടുക്കാൻ നാട്ടുകാർക്കൊപ്പം പഞ്ചായത്തും ജനപ്രതിനിധികളും മുന്നാട്ടു വരണം.
(അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL