
പൊളിച്ചു നീക്കണമെന്നാവശ്യം ശക്തം
ചെറുതുരുത്തി:പഴയ കൊച്ചിൻ പാലം തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പുഴയിൽ വീണുകിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല, തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഭാരതപ്പുഴ തടയണയ്ക്കും കുടിവെള്ള സ്രോതസിനായി നിർമ്മിച്ചിട്ടുള്ള പുഴയിലെ കിണറുകൾക്കും വലിയ ആഘാതം ഉണ്ടാക്കും. 4വർഷങ്ങൾക്കു മുമ്പ് ചേലക്കര എം.എൽ.എയുടെ നിർദ്ദേശപ്രകാരം സർക്കാർ പരിസ്ഥിതി ആഘാത പഠനം നടത്തി പൊളിച്ച് നീക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിരുന്നു. കഴിഞ്ഞ സർക്കാർ പാലം പൊളിച്ചു നീക്കുന്നതിനുള്ള ലേല നടപടികളിലേക്ക് കടന്നിരുന്നു. ഇനി പുതിയ സർക്കാരാണ് പൊളിച്ചു നീക്കുന്നതിനു വേണ്ട തുടർനടപടികൾ കൈക്കൊള്ളേണ്ടത്.ഇംഗ്ലണ്ടിലെ ഉരുക്ക് വ്യവസായ 'കോക്രെയ്‌ൻ' എന്ന കമ്പനിയാണ് കൊച്ചിൻ പാലത്തിനാവശ്യമായ ഇരുമ്പുകൾ നൽകിയതെന്നും, ഇംഗ്ലണ്ടിൽ നിന്നും കടൽ മാർഗ്ഗം മുംബയ് തുറമുഖത്ത് എത്തിച്ച്, അവിടെ നിന്നും റെയിൽ മാർഗവുമാണ് ചെറുതുരുത്തിയിൽ എത്തിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ അടിയന്തരമായി പാലം പൊളിച്ചു നീക്കണമെന്ന് നാട്ടുകാരവശ്യപ്പെട്ടു.
മലബാറിൽ നിന്നും തെക്കൻ കേരളത്തിലേക്ക്
മലബാറിൽനിന്ന് തെക്കൻ കേരളത്തിലേക്കുള്ള ഗതാഗതത്തിൽ വലിയ പ്രാധാന്യമാണ് പഴയ കൊച്ചിൻ പാലത്തിനുള്ളത്. ചരിത്രസ്മാരകമാക്കി സംരക്ഷിക്കാൻ ആവശ്യങ്ങൾ ഉയർന്നെങ്കിലും നടപടി എവിടെയും എത്തിയില്ല. 2003-ൽ പാലത്തിലെ ഗതാഗതം നിരോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തി ടൂറിസത്തിനായി ശുപാർശ ചെയ്യുകയുമുണ്ടായി. എന്നാൽ, ഒന്നും നടപ്പായില്ല. പിന്നീട് പല തൂണുകളും സ്പാനുകളും തകർന്നു വീണു. ഷൊർണൂരിലൂടെ കടന്നുപോകുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ആഗ്രഹമാണ് പാലം നിർമ്മാണത്തിന് പിന്നിൽ.
പാലം നിർമ്മാണം
മലബാർ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ തീവണ്ടി ഗതാഗതത്തിനു വേണ്ടി ചെലവ് വഹിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ രാജകുടുംബത്തിൽ പലരുടെയും എതിർപ്പിനെ അവഗണിച്ച് തൃപ്പൂണിത്തറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണത്തിൽ തീർത്ത 14 നെറ്റിപ്പട്ടങ്ങളും പൊതു ഖജനാവിലെ പണവും ചേർത്ത് 84 ലക്ഷം രൂപ ചെലവിട്ടാണ് 124 വർഷം മുമ്പ് പാലം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |