
തൃശൂർ: സെന്റ് തോമസ് കോളേജിലെ ബിരുദദാന ചടങ്ങ് 'ലോറിയ കോൺവൊക്കേഷൻ 2026' നടന്നു. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് രണ്ട് ദിവസങ്ങളിലായി ബിരുദങ്ങൾ സമ്മാനിച്ചത്. മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷനായി. മംഗളൂരു സെന്റ് അലോഷ്യസ് ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. പ്രവീൺ മാർട്ടിസ് എസ്.ജെ. കോൺവൊക്കേഷൻ പ്രഭാഷണം നടത്തി. ഡോ. കെ. എ. മാർട്ടിൻ, റവ. ഫാ. ബിജു പാണേങ്ങാടൻ,സോന മനോജ്, ആർ. ആരതി എന്നിവർ സംസാരിച്ചു. ഡോ. പോൾസൺ മാത്യു പ്രതിജ്ഞ ചൊല്ലിനൽകി. ഡോ. പി. വി. ആന്റോ, ഡോ. പോൾസൺ മാത്യു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |