
തൃശൂർ: ചിട്ടി സ്ഥാപനങ്ങൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾക്കായി നടക്കുന്ന ഗൂഢശ്രമങ്ങൾ തകർക്കാൻ പൊലീസ് ഇടപെടൽ വേണമെന്ന് ആൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി യോഗം. കേന്ദ്രസർക്കാരിന്റെ ധനമന്ത്രാലയത്തിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ അറിയിപ്പെന്ന നിലയിലാണ് ചിട്ടി സ്ഥാപനങ്ങൾക്ക് ഓൺലൈൻ സന്ദേശം എത്തുന്നത്. ജാഗ്രതക്കുറവിൽ സ്ഥാപനങ്ങൾ വിവരങ്ങൾ സന്ദേശത്തിൽ പറയുന്നിടത്തേക്ക് നൽകിയാൽ സാമ്പത്തിക തട്ടിപ്പിനിരയാകാൻ വഴിതുറക്കലാകുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ധന വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ട്രഷറർ സി.എൽ. ഇഗ്‌നേഷ്യസ്, വൈസ് ചെയർമാൻമാരായ ബേബി മൂക്കൻ, അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറ, സി.കെ. അപ്പുമോൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ശിവകുമാർ, സെക്രട്ടറിമാരായ വർഗിസ് ജോസ് ടി., എം.ജെ. ജോജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |