SignIn
Kerala Kaumudi Online
Thursday, 16 July 2026 4.38 AM IST

ആയുർവേദ മെഡിക്കൽ കോളേജ് മാഗസിൻ പ്രകാശനം

photo-
പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് മാഗസിൻ കവി ആലങ്കോട് ലീലകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

ചെറുതുരുത്തി: പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിലെ ഈ വർഷത്തെ കോളേജ് മാഗസിൻ 'ഉയിർപ്പ്' പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും വാഗ്മിയുമായ ആലങ്കോട് ലീലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത് മാഗസിൻ പ്രകാശനം നിർവഹിച്ചു. നിളാനദി കേവലം ഒരു ജലാശയമല്ലെന്നും, കേരളത്തിന്റെ കല, സാഹിത്യം, സംസ്‌കാരം എന്നിവയെ രൂപപ്പെടുത്തിയ ഒരു വലിയ സംസ്‌കൃതിയുടെ ജീവനാഡിയാണെന്നും അദ്ദേഹം പറഞ്ഞു.പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. വിശാഖ്, എ.എൻ. കൃഷ്‌ണേന്ദു, പ്രൊഫ. ഡോ. ജിജി,മാത്യൂ , അർച്ചന എസ്. പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL