
ഗുരുവായൂർ : ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് പിടിയാന രശ്മി. ഇന്നലെ വൈകിട്ടത്തെ ശീവേലിക്കാണ് രശ്മിയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിച്ചത്. 2003ൽ ആനയെ ശീവേലിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ആൾക്കൂട്ടം കണ്ടാൽ പരിഭ്രാന്തിയിലാകുന്ന സ്വഭാവരീതിയായിരുന്നു രശ്മിയെ ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് അകറ്റിനിർത്തിയത്. എന്നാൽ പാപ്പാന്മാരുടെയും ദേവസ്വം ജീവധനം വിഭാഗം ജീവനക്കാരുടെയും നിരന്തര പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്.
പാപ്പാന്മാരായ കെ.എ. സുരേഷ്, വി. വിപിൻ കുമാർ, സി.വി. സുധീർ എന്നിവരുടെ ക്ഷമയോടെയുള്ള പരിചരണവും പരിശീലനവുമാണ് രശ്മിക്ക് തുണയായത്. വരും ദിവസങ്ങളിലെ എഴുന്നള്ളിപ്പുകളിലും രശ്മിയെ പങ്കെടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ജീവധനം വകുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |