
മുഖാമുഖം: മീറ്റ് യുവർ കളക്ടർ 2.0 പരിപാടിയിൽ ക്യാപ്ടൻ ലക്ഷ്മി ബി.ആർ.സി തിരുവില്വാമലയിലെ കുട്ടികൾക്കൊപ്പം കളക്ടർ ശിഖ സുരേന്ദ്രൻ.
തൃശൂർ: കളക്ടർ ശിഖ സുരേന്ദ്രന്റെ ചേംബറിൽ 'മുഖാമുഖം: മീറ്റ് യുവർ കളക്ടർ 2.0' പരിപാടിയുടെ ഒൻപതാം അദ്ധ്യായം സംഘടിപ്പിച്ചു. ക്യാപ്ടൻ ലക്ഷ്മി ബി.ആർ.സി തിരുവില്വാമലയിലെ കുട്ടികളും അദ്ധ്യാപകരുമാണ് പങ്കെടുത്തത്.
ചടങ്ങിൽ ഹരികൃഷ്ണൻ എന്ന വിദ്യാർത്ഥിയും അമ്മയും ചേർന്ന് നെയ്ത മുണ്ട് കളക്ടർക്ക് സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികളായ ജിതിൻ ജോസഫ് 'കണ്ണട' എന്ന കവിതയും, ഗ്രീഷ്മ ലളിതഗാനവും, അഭിജിത് മിമിക്രിയും അവതരിപ്പിച്ചു. തങ്ങൾ സ്‌കൂളിൽ നിർമ്മിക്കുന്ന ഫയൽ, നോട്ട്പാഡ്, നെറ്റിപ്പട്ടം, ഫിനോയിൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കുട്ടികൾ കളക്ടറുമായി പങ്കുവച്ചു.
കുട്ടികളുടെ ആവശ്യപ്രകാരം കളക്ടർ അവർക്കൊപ്പം പാട്ട് പാടുകയും ചിത്രം വരയ്ക്കുകയും ചെയ്തു. സ്‌കൂളിലേക്ക് കളക്ടറെ ക്ഷണിച്ചാണ് കുട്ടികൾ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |