SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

പരിശീലനത്തിന് കിലയിൽ തുടക്കം

kila

തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കുള്ള ത്രിദിന പരിശീലന പരിപാടി തൃശൂർ കില ആസ്ഥാനത്താരംഭിച്ചു.കില രജിസ്ട്രാർ ഡി.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഫാക്കൽറ്റി കൗൺസിൽ ചെയർമാൻ ഡോ.അജിത് കാളിയത് അദ്ധ്യക്ഷനായി.അസി.ഡയറക്ടർ മുന്ന പി.സദാനന്ദ്,കോഴ്‌സ് ഡയറക്ടർ ഡോ.പീറ്റർ എം.രാജ്,കോ-ഓർഡിനേറ്റർ യു.വി.ബാബുരാജ് എന്നിവർ സംസാരിച്ചു.വി.ജി.ശശിധരൻ,പി.എ.അബ്ദുൽ റഹ്മാൻ,എം.എച്ച്.ഷാജിക്,ഇ.എ.ഇബ്രാഹിം,കെ.എം.റഷീദ്, റഹ്മത്തുള്ള താപ്പി,ഡോ.വിനീത,ഫെബി ലിയോ മാത്യു, പി.എ.ഉമ്മർ കുഞ്ഞി, ടി.കെ.ഷഫീഖ്,കെ.വി.മുഹമ്മദ് റാഷിദ്, ടി.എസ്.നേഹ,പി.വൈ.അനിൽകുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച സമാപിക്കുന്ന പരിശീലനത്തിന് ശേഷം ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ക്ലാസുകൾ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL